ആര് തോറ്റാലും ജയിച്ചാലും അഞ്ചാം മന്ത്രി വിവാദം ഇപ്പോള്‍ ഒരു തീര്‍പ്പില്‍
എത്തിയിരിക്കുന്നു. ഇനി വേണ്ടത് വിവാദാഗ്നി ആളിപ്പടരാതിരിക്കുകയാണ്.
അതിനു ശ്രദ്ധിക്കേണ്ടത് കേരളത്തിലെ മാധ്യമങ്ങള്‍ തന്നെയാണ്. ദൌര്‍ഭാഗ്യകരം
എന്ന് പറയട്ടെ ജാതിമത സമവാക്യ ചര്‍ച്ചകളുടെ ഏറ്റവും വലിയ പ്രചാരകരും
പ്രായോജകരും കേരളത്തിലെ മാധ്യമങ്ങള്‍ ആയിരുന്നു. റേറ്റിംഗ്
ചാര്‍ട്ടിനപ്പുറത്തേക്ക് ചിന്തിക്കാന്‍ വകതിരിവില്ലാത്ത
മനുഷ്യപ്പിശാചുക്കളായി വാര്‍ത്താവതാരകന്മാര്‍ മാറിയ കാഴ്ചയാണ് ഏതാനും
നാളുകളില്‍ നാം കണ്ടത്. കേരളീയ ബോധമനസ്സില്‍ വിഷം നിറച്ച ഈ ചര്‍ച്ചകള്‍
ഇനിയും തുടരുന്ന പക്ഷം അപകടകരമായ മതധ്രുവീകരണത്തിലേക്ക് കേരളം
പൊയ്ക്കൂടെന്നില്ല. ഇത്തരം ചര്‍ച്ചകള്‍ക്ക് ഇന്ധനവും അഗ്നിയും പകരാന്‍
സ്റ്റുഡിയോകളില്‍ നിന്ന് സ്റ്റുഡിയോകളിലേക്ക് ഓടുന്ന 'മതേതര'
നേതാക്കളോടും ഒരു വാക്ക്. നിങ്ങള്‍ കത്തിച്ച അഗ്നി നിങ്ങള്‍ തന്നെ
കെടുത്തിയേ തീരൂ.. ഒരു പിറവമോ നെയ്യാറ്റിന്‍കരയോ ഉണ്ടാക്കിയെടുക്കാന്‍
എളുപ്പമുണ്ട്. പക്ഷേ അകന്നകന്നു പോകുന്ന മനസ്സുകളെ തിരിച്ചു കൊണ്ടുവരുക
അത്ര എളുപ്പമല്ല.
No comments:
Post a Comment