Saturday, July 14, 2012

റിബല്‍ ജാതി

കേരളത്തിലെ സമകാലിക പൊതു മണ്ഡലത്തിലെ റിബലുകളുടെ ജാതീയത പരിശോധിക്കുനത് എത്ര മാത്രം യുക്തി സഹം ആയിരിക്കുമെന്ന് വിലയിരുതപ്പെടെണ്ടാതുന്ടെങ്ങിലും അതിലെ സാദ്രിശ്യം പരിശോധിക്കുന്നു .
സിനിമ :
1 .തിലകന്‍ :മലയാള ചലച്ചിത്ര ലോകത്തെ റിബലുകളുടെ കുലപതി. വ്യത്യസ്ത അഭിപ്രായം രേഖപ്പെടുത്തി ഒടുവില്‍ താര സംഘടനയില്‍ നിന്ന് പുറത്തായി.
2 .സലിം കുമാര്‍ : ദേശിയ അവാര്‍ഡ്‌ കിട്ടിയ ശേഷം നടത്തിയ അഭിപ്രായങ്ങള്‍ പലപ്പോഴും വിമര്‍ശനത്തിനിടയാക്കി. സംവിധായകന്‍ രെന്ജിതിനെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായി.
3.മുകേഷ് : കഴിഞ്ഞ മാസം ഒരു അവാര്‍ഡ്‌ നിശയില്‍ മോഹന്‍ലാലിനെയും മംമൂട്ടിയേം അവരുടെ സാനിധ്യത്തില്‍ വിമര്‍ശിച്ചു.
4.റിമാ കല്ലിങ്കല്‍ : മുല്ലപെരിയാര്‍ വിഷയത്തില്‍ പ്രമുഖ നടന്മാര്‍ പോലും അഭിപ്രായം പറയാന്‍ മടിച്ചപ്പോള്‍ ധീരമായ അഭിപ്രായങ്ങളുമായി മുന്നോട്ടു വന്നു .
5 . ശ്രീനിവാസന്‍ - പദ്മശ്രി സരോജ് കുമാര്‍ അടക്കുള്ള ചിത്രങ്ങളിലൂടെ കടുത്ത സാമൂഹ്യ  വിമര്‍ശനം നടത്തി.
രാഷ്ട്രീയം :
1.സി. പി. എം. - വി.എസ്‌ അച്യുതാനന്ദന്‍ തന്റെ വ്യത്യസ്തമായ നിലപാടുകളുമായി പാര്‍ട്ടി യിലെ  റിബല്‍ രാജാവായി തുടരുന്നു.
2.കോണ്‍ഗ്രസ്‌ - വി.എം സുധീരന്‍ പാര്‍ട്ടിയിലെ വേറിട്ട ശബ്ദം. നെല്‍ വയല്‍ നികത്തലിനെതിരെ ഇന്ന് നടത്തിയ പ്രസ്താവന അവസാന ഉദാഹരണം.
കായികം -
1.പി.ടി. ഉഷ -കോമ്മണ്‍ വെല്‍ത്ത് ഗെയിംസ് സമയത്ത്  ക്ഷണം ലഭിച്ചില്ല തുടങ്ങിയ പരിഭവങ്ങളുമായി വാര്‍ത്തയില്‍ നിറഞ്ഞു.   
സാംസ്കാരികം -
1.അന്തരിച്ച സുകുമാര്‍ അഴീകോട് സാമുഹ്യ വിമര്‍ശനത്തിനു പര്യായം തന്നെയായിരുന്നു.
            എന്തുകൊണ്ട് ഈ റിബലുകള്‍ എല്ലാം ഒരേ ജാതിയില്‍ പെട്ടവരയിരിക്കുന്നു  ?ഒരു പക്ഷെ നിലവിലെ സാമൂഹ്യ വ്യവസ്ഥയെ   വെല്ലുവിളിച്ച ശ്രീ നാരായണ ഗുരുവില്‍ നിന്ന് തന്നെ തുടങ്ങുകയയിരുന്നോ റിബലുകളുടെ ഈ പരമ്പര ?
( ഇതിലെ പരാമര്‍ശങ്ങള്‍ തീര്‍ത്തും വ്യക്തിപരമാണ്. വിലയിരുത്തലുകള്‍ അപൂര്‍ണം. )

2 comments:

Unknown said...

ജാതിസമവാക്യങ്ങളില്ലാതെ മനുഷ്യനെ മനുഷ്യനായി കാണാന്‍ തുടങ്ങുമ്പോള്‍ ഇത്തരം ചോദ്യങ്ങള്‍ക്ക് പ്രസക്തി ഇല്ലാതെയാകും.
തന്നെയുമല്ല മറ്റൊരാളെ വിമര്‍ശിക്കുന്നതിലൂടെ സാമൂഹ്യ വ്യവസ്ഥ മാറുമെന്നു ഞാന്‍ കരുതുന്നില്ല... സ്വയം ചിന്തിച്ചു മനസ്സിലാക്കി പ്രവത്തിക്കുന്നിടത്താണ് വിജയം. "ജാതി ചോദിക്കരുത്, പറയരുത്..." എന്നാണ് ഞാന്‍ വിസ്വസിക്കുന്നതെങ്കിലും പറയട്ടെ,,, വേറൊരു ജാതിയില്‍ പെട്ട ഒരാളെ കുറ്റപ്പെടുത്തുന്നതിലൂടെ/വിമര്‍ശിക്കുന്നതിലൂടെ സാമൂഹ്യ വ്യവസ്ഥ മാറ്റാനാവും എന്നാ ചിന്തയാണ് ആദ്യം മാറ്റേണ്ടത്......

Unknown said...

താങ്ങള്‍ എന്‍റെ പോസ്റ്റിനെ പൂര്‍ണമായും തെറ്റി ധരിച്ചിരിക്കുന്നു എന്ന് വിനയ പൂര്‍വ്വം അറിയിക്കട്ടെ ..താങ്കളുടെ ഓരോ കമന്റ്‌ നുമുളള വിശദീകരണം ചുവടെ ചേര്‍ക്കുന്നു .
1 . മറ്റൊരാളെ വിമര്‍ശിക്കുന്നതിലൂടെ സാമൂഹ്യ വ്യവസ്ഥ മാറുമെന്നു ഞാന്‍ കരുതുന്നില്ല
മറുപടി : മറ്റൊരാളെ വിമര്‍ശിക്കുന്നതിലൂടെ സാമൂഹ്യ വ്യവസ്ഥ മാറുമെന്നു ഞാന്‍ പോസ്റ്റില്‍ ഒരിടത്തും പറഞ്ഞിട്ടില്ല. എന്നാല്‍ ഒരു കാര്യം ഞാന്‍ വ്യക്തമാക്കാം , റിബലുകളാണ് ദുഷിച്ച സാമൂഹ്യ വ്യവസ്ഥ മാറ്റുന്നതിലെ ചാലക ശക്തി എന്ന് ഞാന്‍ വിശ്വസിക്കുന്നു. രാജാറാം മോഹന്‍ റായി സതി നിര്‍ത്തലാക്കാന്‍ ശ്രമിച്ചത് ഓര്‍ക്കുക. എന്‍റെ സമാന ചിന്ത ഗതി മറ്റു പലരും വച്ച് പുലര്‍ത്തുന്നുണ്ട് .കെ എം റോയി യുടെ വാക്കുകള്‍ ശ്രദ്ധിക്കുക ( http://www.youtube.com/watch?v=-CVOgKjennY&feature=relmfu )
2 . വേറൊരു ജാതിയില്‍ പെട്ട ഒരാളെ കുറ്റപ്പെടുത്തുന്നതിലൂടെ/വിമര്‍ശിക്കുന്നതിലൂടെ സാമൂഹ്യ വ്യവസ്ഥ മാറ്റാനാവും എന്നാ ചിന്തയാണ് ആദ്യം മാറ്റേണ്ടത്......
മറുപടി : ഈ വാചകം താങ്ങള്‍ എന്തടിസ്ഥാനത്തിലാണ് എഴുതിയതെന്നു മനസിലാകുന്നില്ല. എന്‍റെ പോസ്റ്റില്‍ പരാമര്‍ശിക്കുന ഏതു വ്യക്തിയാണ് മറ്റു ജാതിയില്‍ പെട്ട വ്യക്തിയെ വിമര്‍ശിച്ചത് ? ( v .s വിമര്‍ശിക്കുന്ന പിണറായി v .s ന്റെ ജാതിയില്‍ പെട്ട ആള് തന്നെ! ) അവര്‍ നടത്തുന്നത് സാമൂഹ്യ വിമര്‍ശനങ്ങളാണ്, മറ്റു ജാതിയില്‍ പെട്ട ആളുകളെ കുറ്റപ്പെടുത്തലല്ല .
മറ്റൊരു പ്രധാന വസ്തുത കൂടെ ഈ അവസരത്തില്‍ പറയട്ടെ , ഈ വ്യക്തികളുടെയെല്ലാം റിബല്‍ അഭിപ്രായങ്ങളോട് എനിക്ക് യോജിപ്പുണ്ട് എന്ന് പോസ്റ്റില്‍ ഒരിടത്തും പറഞ്ഞിട്ടില്ല ( ചിലതിനോട് യോജിപ്പ് ഉണ്ടെങ്ങിലും )..ഞാന്‍ പറഞ്ഞത് 'അവര്‍' റിബലുകലാണ്..അവര്‍ ഒരേ ജാതിയില്‍ പെടുന്നു എന്ന് മാത്രമാണ്. താങ്കള്‍ക്കു വ്യക്തമായി എന്ന് കരുതട്ടെ . ഈ കമന്റ്‌ നുള്ള മറുപടി ചുവടെ ചേര്‍ക്കുമല്ലോ .....