Monday, August 13, 2012

വഞ്ചി തിരുനക്കര തന്നെ അഥവാ ഇന്ത്യ ഒളിമ്പിക്സിനു പോയത് പോലെ

ലണ്ടന്‍ ഒളിമ്പിക്സില്‍ ലോക ജനസംഖ്യയില്‍ ഒന്നാം സ്ഥാനത്തുള്ള  ചൈന 68 മെഡല്‍ നേടിയപ്പോള്‍ രണ്ടാം സ്ഥാനമുള്ള ഇന്ത്യക്ക് നേടാനായത് വെറും 6 മെഡല്‍ മാത്രം.(ചൈനയ്ക്കു 37 സ്വര്‍ണ മെഡല്‍ കിട്ടിയപ്പോള്‍ ഇന്ത്യക്ക് ഒന്നും കിട്ടിയില്ല. ) ചൈന അമേരികക്ക് തൊട്ടു പിറകില്‍ രണ്ടാം സ്ഥാനത്താണ് മെഡല്‍ പട്ടികയില്‍ . 2016 ലെ റിയോ ഒളിമ്പിക്സില്‍ അമേരികയെ പിന്തള്ളി ഒന്നാം സ്ഥാനത്ത് എത്തുമെന്ന് ചൈന പ്രത്യാശ പ്രകടിപിച്ചു .  2016 ലെ  ഒളിമ്പിക്സില്‍ ഇന്ത്യ ചൈനയ്ക്കു ഭീഷണിയാകുമോ എന്ന ചോദ്യത്തിന് ഇന്ത്യക്കാരന്മാരെല്ലാം പഴം വിഴുങ്ങികളും കഞ്ഞികളുമാണ് എന്നും അത്ലെട്ടിക്സില്‍  ഒരു മെഡല്‍ നേടാന്‍ അവന്മാര്‍ 10 ജന്മം ജനിക്കണമെന്ന് ചൈനയിലെ ഒരു ജില്ല കമ്മറ്റി സെക്രടറി ഷാന്‍ഹായ്   പത്താം മൈലില്‍ പറഞ്ഞു .
അതെ സമയം ഇന്ത്യ പുരോഗതിയുടെ പാതയിലാണെന്നും അടുത്ത ഒളിമ്പിക്സില്‍ കൂടുതല്‍ മെഡല്‍ നേടുമെന്നും IOA പ്രസിഡണ്ട്‌ കല്‍മാടി തിഹാര്‍ ജയിലില്‍ സഹ തടവുകാരോട് പറഞ്ഞു . കൂടുതല്‍ ചൈനീസ് താരങ്ങള്‍ക്ക് പരിക്ക് പറ്റാത്തതാണ് ഇന്ത്യയുടെ മെഡല്‍ കുറയാന്‍ കാരണമെന്നും വിലയിരുത്തലുണ്ട്.
കേരളത്തിന്റെ അത്ര പോലും വലിപ്പമില്ലാത്ത ജമൈക്ക മെഡല്‍ വാരിക്കൂട്ടിയപ്പോള്‍ കേരള താരങ്ങള്‍ക്ക് കിട്ടിയത് വട്ട പൂജ്യം. ലണ്ടന്‍ കണ്ടു മടങ്ങി വന്ന വീട്ടുകാരും പാര്ടിക്കാരും അടിച്ചു പുറത്താക്കിയ മന്ത്രി കേരളത്തില്‍ സ്പോര്‍ട്സിനെ ഉധരിക്കുമെന്നു പറഞ്ഞു. ജയ് ഹിന്ദ്‌...
ബൌ...ബൌ...: ഇന്ത്യക്ക് കിട്ടിയ പൊട്ടും പൊടിയും തത്സമയം മെസ്സേജ് ചെയ്തുകൊണ്ടിരുന്ന കുരിയച്ചനു നന്ദി നന്ദി.....

No comments: