Monday, December 3, 2012

ജിയോളജിസ്റ്റ്കള്‍ക്ക് ഗോതമ്പുണ്ട

ബുര്‍ലുസ്കോണിയുടെ ഫുട്ബാളും കളിയും കഴിഞ്ഞ്  ഇറ്റലിയില്‍ നിന്ന് ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്തകള്‍ ജിയോളജിസ്റ്റുകള്‍ക്ക് ഒട്ടും ശുഭകരമല്ല. 2009-ല്‍ 300 പേരുടെ  മരണത്തിനിടയാക്കിയ ഭൂകമ്പം പ്രവചിക്കുന്നതില്‍ പരാജയപ്പെട്ട ഏഴ്  ജിയോളജിസ്റ്റുകളെ ഇറ്റാലിയന്‍ കോടതി 6 വര്‍ഷത്തെ കഠിന തടവ് വിധിച്ച്  കല്‍തുറങ്കിലടച്ചിരിക്കുകയാണ് . വാര്‍ത്ത‍ ഇവിടെ. 

                                               ഭരണകൂട ഭീകരതയുടെ ബലിമൃഗം

ഇതിനെതിരെ ലോക വ്യാപകമായി ഉയരുന്ന ജിയോളജിസ്റ്റുകളുടെ  പ്രതിഷേധത്തില്‍ ഞാനും പങ്കു ചേരുകയാണ്. ഇറ്റാലിയന്‍ കോടതിയുടെ നടപടി ഒരുമാതിരി കോപ്പിലെ ഏര്‍പ്പാടായി പോയെന്നും മറ്റേടത്തെ പരിപാടിയായി പോയെന്നും രോഷാകുലരായ കീ ബോര്‍ഡ് ആക്ടിവിസ്റ്റുകള്‍ പ്രതികരിച്ചിട്ടുണ്ട് . എന്നാല്‍ മത്സ്യതൊഴിലാളികളെ വെടിവച്ചു കൊന്ന നാവികരുടെ മോചനത്തിന് കാണിച്ച ആവേശമൊന്നും ഇറ്റാലിയന്‍ ഭരണ കൂടത്തിന് പാവം ജിയോളജിസ്റ്റ്കളുടെ കാര്യത്തിലില്ല .
ഭൂകമ്പം ഉണ്ടാകുന്നതിനു മുന്‍പ് ഭൂവല്കത്തിന്റെ electrical resistivity ഗണ്യമായി കുറയുമെന്നും നിരവധി ചെറു പ്രകമ്പനങ്ങള്‍ ഉണ്ടാകുമെന്നും ചില പ്രത്യേക ജീവിവര്‍ഗങ്ങള്‍ വിചിത്ര സ്വഭാവം പ്രകടിപ്പിക്കുമെന്നും കണക്കാക്കുന്നു. എന്നാല്‍ ഇവയൊന്നും ശാസ്ത്രീയമായി ഭൂകമ്പം പ്രവചിക്കാനുള്ള മാര്‍ഗങ്ങള്‍ അല്ലെന്ന വാദം കോടതി അന്ഗീകരിച്ചില്ല.
 റോമന്‍ ജിയോളജിസ്റ്റുകള്‍ കത്തിയെരിയുമ്പോള്‍ ഇന്ത്യന്‍ ജിയോളജിസ്റ്റുകള്‍ വീണ വായിക്കുകയാണ്. റോമാക്കാര്‍ക്ക് ജിയോളജിസ്റ്റുകളോടുള്ള കലിപ്പ് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. പണ്ട് ഭൂമി ഉരുണ്ടതാണെന്ന് പറഞ്ഞതിന് ഗലിലിയോക്ക് എട്ടിന്റെ പണി കൊടുത്ത ടീംസാ അവന്മാരില്‍ നിന്ന് ഇതൊക്കെ പ്രതീക്ഷിച്ചാല്‍ മതി എന്നാണ് ചില ഇന്ത്യന്‍ ജിയോളജി സ്റ്റുകളുടെ നിലപാട് . എന്നാല്‍ ഭാരതത്തിന്റെ ഭാഗ്യ ദേവത സ്വന്തം നാട്ടിലെ ജിയോളജിസ്റ്റുകളെ മോചനത്തിന് ഇടപെടണം എന്ന് ഞാന്‍ അഭ്യര്‍ഥിക്കുകയാണ്  

അടുത്ത പോസ്റ്റ്‌ : നോം ചോംസ്കി വിമര്‍ശിക്കപ്പെടുന്നു 

No comments: