Tuesday, December 11, 2012

ഡെയര്‍ ഡെവിള്‍സ് അഡ്വക്കെറ്റ്

              രണ്ടായിരം വര്‍ഷങ്ങള്‍ക്കു   മുന്പ് ജറുസലെമിലെക്കുള്ള  ക്രിസ്തുവിന്റെ രാജകീയയാത്ര ഒരു കഴുതപ്പുറത്തായിരുന്നു . ക്രിസ്തുവിന്റെ യാത്ര ചരിത്രതിലെക്കായിരുന്നെങ്കിലും വിസ്മൃതിയുടെ അഗാധതയിലാണ്ട് പോകാനായിരുന്നു ആ പാവം പേരില്ലാ കഴുതയുടെ നിയോഗം. രണ്ടായിരം വര്‍ഷങ്ങള്‍ക്കിപ്പുറം മഹാരഥന്മാരെ വഹിച്ച മറ്റൊരു വാഹനം കൂടി ചരിത്രത്തില്‍ രേഖപ്പെടുത്താതെ മറയുകയാണ് . മറ്റൊന്നുമല്ല ആ വാഹനം  ജി ബി യുടെ സ്വന്തം 'ഡെവിള്‍' എന്ന ഇരുചക്രി തന്നെ .


രണ്ടായിരത്തി ഏഴ് സെപ്റ്റംബര്‍ മാസത്തില്‍ പോണ്ടിച്ചേരിയിലെ ഇടുങ്ങിയ ഗലികളിലെവിടെയോ ഉള്ള ഒരു പഴയ സൈക്കിള്‍ കടയില്‍ നിന്നും 300 രൂപ കൊടുത്ത്  തലൈവര്‍ ടെവിളിനെ സ്വന്തമാക്കുന്നതോടെയാണ് ഡെവിള്‍ ചരിതം ആരംഭിക്കുന്നത് . മാക്മില്ലന്‍ കണ്ടുപിടിച്ച സൈക്കിളിന്റെ പ്രാകൃത രൂപത്തില്‍ നിന്ന് ഏറെയൊന്നും പരിഷ്കാരന്കള്‍ വരാത്ത ഒരു ഇരു ചക്ര വാഹനമായിരുന്നു അത്. അന്ന് മുതല്‍ ഡെവിള്‍ തലൈവരുടെ സന്തത സഹചാരിയായി. തലൈവരെയും കൊണ്ട് ഡെവിള്‍ സഞ്ചരിക്കാത്ത വഴികളില്ല, കാമ്പസില്‍. അലക്സാണ്ടറുടെ ബ്യുസിഫലാസ് പോലെ , റാണ പ്രതാപിന്റെ ചേതക് പോലെ തലൈവരുടെ ഡെവിള്‍ ഫിസിക്സ് ഡിപ്പാര്‍ട്ട് മെന്റിന് മുന്നിലും ടാഗോര്‍ ഹോസ്റ്റലിനു മുന്നിലും തിളങ്ങി നിന്നു .ടെവിളില്‍ യാത്ര ചെയ്യാത്തവരായും അതിലെ അട്ടോമാടിക് ഗിയര്‍ സിസ്റ്റം  അനുഭവിച്ചറിയാത്തവരായും  ജി ബി യില്‍ ആരും തന്നെയില്ല.

 തലൈവര്‍ ലണ്ടനിലേക്ക് പോയപ്പോള്‍ ടെവിളിന്റെ സാരഥിയായത്‌ കുര്യച്ചനായിരുന്നു . മട് ഗാര്‍ഡ് ഇല്ലാത്ത ടെവിളിന്റെ കാളവണ്ടി ചക്രം പോലത്തെ ബെന്റ് ടെവിളിനൊരു അലങ്കാരമായിരുന്നെന്നു കുര്യച്ചന്‍ സാക്ഷ്യപ്പെടുത്തുന്നു. അരകിലോ മീറ്റര്‍ അകലെയുള്ള പാര്‍ക്കിംഗ് ഷെഡില്‍ സൈക്കിള്‍ വച്ച് ഹോസ്റ്റലിലേക്ക് നടന്നു വരുന്ന കുരിയച്ചന്‍ സി വി രാമന്‍ കാരുടെ നിറമുള്ള ഓര്‍മയാണ് . ഒടുവില്‍ കുരിയച്ചനും പോണ്ടി വിട്ടു പോയപ്പോള്‍ അനാഥമായ ഡെവിള്‍ ജി ബി വിട്ടു പിരിഞ്ഞു . ആരുടെയെങ്കിലും കയ്യില്‍ ടെവിളിന്റെ ഒരു ചിത്രമെങ്കിലും ഉണ്ടെങ്കില്‍ അയച്ചു തരണമെന്ന അപേക്ഷയോടെ നിര്‍ത്തുന്നു ..നന്ദി നല്ല നമസ്കാരം .

No comments: