നയതന്ത്ര
ഉദ്യോഗസ്ഥ ദേവയാനി ഖോബ്രഗടെ അമേരിക്ക അറെസ്റ്റ് ചെയ്തതിനെ തുടർന്ന്
ഇന്ത്യ-അമേരിക്ക നയതന്ത്ര ബന്ധം വഷളായിരിക്കുകയാണ് ..എന്താണ് യഥാർത്ഥത്തിൽ ഈ വിഷയത്തിൽ
സംഭവിച്ചത് ? ഒരു വിശകലനം.
യു എസിലെ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥ
ദേവയാനിക്ക് എതിരെ വീട്ടുജോലിക്കാരി സംഗീത റിച്ചാർഡ് സാമുവൽ പരാതി നല്കിയതോടെയാണ്
സംഭവങ്ങളുടെ തുടക്കം. കരാർ അനുസരിച്ചുള്ള ശമ്പളം ലഭിക്കുന്നില്ല, അധിക
സമയം ജോലി ചെയ്യേണ്ടി വരുന്നു എന്നീ ആരോപണങ്ങൾ ഉന്നയിച്ചാണ് സംഗീത പരാതി
നൽകിയത് .കേസന്വേഷിച്ച United state department of state bureau of
diplomatic security സ്പെഷ്യൽ എജെന്റ് മാർക്ക് സ്മിത്ത് പ്രഥമ ദ്ര്ഷ്ട്യ
പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തി. കുറ്റപത്രം ന്യൂയോർക്ക് തെക്കൻ ജില്ല
മജിസ്ട്രറ്റ് കോടതി ജഡ്ജി ബഹു. ടെബ്ര ഫ്രീമാനു സമർപ്പിച്ചു .
കുറ്റപത്രത്തിൽ പറയുന്നതെന്ത് ?
പ്രധാനമായും രണ്ടു കുറ്റങ്ങളാണ്
ചാർജ് ഷീറ്റിൽ പറയുന്നത്. 1. വിസ ചട്ട ലന്ഘനം 2. വ്യാജ രേഖ ചമക്കൽ . വീട്ടു
ജോലിക്കാരിയുമായി ഉണ്ടാക്കിയ കരാർ അനുസരിച്ച് അമേരിക്കൻ നിയമ
പ്രകാരമുള്ള മിനിമം വേതനം നല്കണം, മെഡിക്കൽ, ഇന്ഷുറന്സ് , താമസ , ഭക്ഷണ
ചെലവുകൾ ഇതിനു പുറമേ ആയിരിക്കണം. ഇവ ശമ്പളത്തിൽ നിന്ന് ഈടാക്കാൻ പാടില്ല.
ശമ്പളം നൽകേണ്ടത് യു എസിലെ അക്കൌന്റിലെക്കാണ് . എന്നാൽ ദേവയാനി മാസ
ശമ്പളമായി 30000 രൂപ (573.07 ഡോളർ )ഇന്ത്യൻ അക്കൌന്റിലാണ് നല്കിയത്. അതായത്
മണിക്കൂറിനു 3.31 ഡോളർ . എന്നാൽ യു എസ് നിയമമനുസരിച്ച് മിനിമം വേതനം
മണിക്കൂറിനു 9.75 ഡോളറാണ് . കരാറിലെ മറ്റൊരു വ്യവസ്ഥ " The employer agrees
to abide by all fedaral, state and local laws of United states ".
അതിനാൽ കുറ്റം കൃത്യമായ വിസ ചട്ട ലന്ഘനമാണ് . ഓവർ ടൈം ജോലിയെ കുറിച്ചുള്ള
ആരോപണങ്ങളുടെ തെളിവുകൾ ചാർജ് ഷീറ്റിൽ ഇല്ല. എന്നാൽ സി സി ടി വി ദ്രിശ്യങ്ങൾ
ഉൾപ്പെടെയുള്ള തെളിവുകൾ വിചാരണ വേളയിൽ ഹാജരാക്കാനുള്ള സാധ്യതയുണ്ട്.
അറെസ്റ്റ് നടപടി തെറ്റോ ശരിയോ ?
ദേവയാനി
ഖോബ്രഗടെക്ക് ഭാഗിക നയതന്ത്ര പരിരക്ഷ ആണ് ഉള്ളത് . വ്യക്തമായി പറഞ്ഞാൽ
based on official database of US department of state and the protocol
section of US department of state, which is entity that accredits
foreign diplomats and determiners immunity levels, Devayani Khobragade
enjoys limited diplomatic immunity with respect to only those acts
undertaken in her official capacity. അതിനാൽ അറെസ്റ്റ് ചെയ്യുന്നതിൽ നിയമ
തടസങ്ങളില്ല. സ്ട്രിപ്പ് സെർച്ചും കാവിറ്റി ടെസ്റ്റും അറെസ്റ്റ്‌ന്റെ
ഭാഗമായുള്ള സ്വാഭാവിക നടപടി ക്രമങ്ങൾ മാത്രമാണ്.
ഇന്ത്യൻ പ്രതിഷേധവും തുടർ സംഭവങ്ങളും
ദേവയാനിയുടെ
അറെസ്റ്റ് ഇന്ത്യയിൽ വൻ പ്രതിഷേധത്തിന് കാരണമായി. ഇന്ത്യൻ മാധ്യമങ്ങൾ
വിഷയത്തെ വൈകാരികമായി കൈകാര്യം ചെയ്തു. ഇന്ത്യയിലെ യു എസ് എംബസിക്കു
മുന്നിലെ ബാരിക്കേഡുകൾ നീക്കം ചെയ്യുകയും യു എസ് നയതന്ത്ര
പ്രധിനിധികൾക്കുള്ള പല ഇളവുകളും വെട്ടി കുറക്കുകയും ചെയ്തു. ഇത് ഇന്ത്യ യു
എസ് നയതന്ത്ര ബന്ധം വഷളാക്കി . യു . എസ് ഊര്ജ സെക്രട്ടറിയുടെ ഇന്ത്യ
സന്ദർശനം ഇന്നലെ റദ്ദാക്കി . ഈ സംഭവ വികാസങ്ങൾ ഉണ്ടാക്കാൻ പോകുന്ന നയതന്ത്ര പ്രത്യാഖാതങ്ങൾ കാത്തിരുന്നു കാണേണ്ടതാണ്.
ദേവയാനിയെ
ഇന്ത്യ സർകാർ നയതന്ത്ര പരിരക്ഷ ലഭിക്കുന്ന യു എൻ ആസ്ഥനെതെക്ക് മാറ്റി.
എന്നാൽ യു എസ് കേസിന്റെ വിചാരണ നടപടികളുമായി മുന്നോട്ടു പോകുകയാണ്. ഞാൻ ഇത് ടൈപ്പ്
ചെയ്യുമ്പോൾ ദേവയാനിയെ ഇന്ത്യയിലേക്ക് സ്ഥലം മാറ്റിയെന്നും അവർ ഇന്ത്യയിലേക്കുള്ള യാത്ര മദ്ധ്യേ ആണെന്നും വാർത്തകൾ വരുന്നു....
No comments:
Post a Comment